6
1 അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്: 2 “അയ്യോ എന്റെ വ്യസനം ഒന്ന് തൂക്കിനോക്കിയെങ്കിൽ!
എന്റെ വിപത്ത് സ്വരൂപിച്ച് * തുലാസ് - ഭാരം തൂക്കുന്ന ഉപകരണംതുലാസിൽ വച്ചെങ്കിൽ!
3 അത് കടല്പുറത്തെ മണലിനേക്കാൾ ഭാരമേറിയതായിരിക്കും.
അതുകൊണ്ട് എന്റെ വാക്ക് തെറ്റിപ്പോകുന്നു.
4 സർവ്വശക്തനായ ദൈവത്തിന്റെ അസ്ത്രങ്ങൾ എന്നിൽ തറച്ചിരിക്കുന്നു;
അവയുടെ വിഷം എന്റെ ആത്മാവ് കുടിക്കുന്നു;
ദൈവത്തിന്റെ ഭയങ്കരത എനിക്കെതിരെ അണിനിരന്നിരിക്കുന്നു.
5 പുല്ലുള്ളപ്പോൾ കാട്ടുകഴുത കരയുമോ?
തീറ്റി തിന്നുമ്പോൾ കാള മുക്കുറയിടുമോ?
6 രുചിയില്ലാത്തത് ഉപ്പുകൂടാതെ തിന്നാമോ?
മുട്ടയുടെ വെള്ളയ്ക്ക് രുചിയുണ്ടോ?
7 തൊടുവാൻ എനിയ്ക്ക് വെറുപ്പ് തോന്നുന്നത്
എനിയ്ക്ക് അറപ്പുള്ള ഭക്ഷണമായിരിക്കുന്നു.
8 അയ്യോ, എന്റെ അപേക്ഷ സാധിച്ചെങ്കിൽ!
എന്റെ വാഞ്ഛ ദൈവം എനിയ്ക്ക് നല്കിയെങ്കിൽ!
9 എന്നെ തകർക്കുവാൻ ദൈവം പ്രസാദിച്ചെങ്കിൽ!
തൃക്കൈ നീട്ടി എന്നെ ഖണ്ഡിച്ചുകളഞ്ഞെങ്കിൽ! 10 അങ്ങനെ എനിയ്ക്ക് ആശ്വാസം ലഭിക്കുമായിരുന്നു;
കനിവറ്റ വേദനയിൽ ഞാൻ ഉല്ലസിക്കുമായിരുന്നു.
പരിശുദ്ധന്റെ വചനങ്ങളെ ഞാൻ നിഷേധിച്ചിട്ടില്ലല്ലോ;
11 ഞാൻ കാത്തിരിക്കേണ്ടതിന് എനിക്ക് എന്ത് ശക്തി?
ദീർഘക്ഷമ കാണിക്കേണ്ടതിന് എന്റെ അന്തം എന്ത്?
12 എന്റെ ബലം കല്ലിന്റെ ബലമോ?
എന്റെ മാംസം താമ്രമാകുന്നുവോ?
13 ഞാൻ കേവലം തുണയില്ലാത്തവനല്ലയോ?
രക്ഷ എന്നെ വിട്ടുപോയില്ലയോ?
14 ദുഃഖിതനോട് സ്നേഹിതൻ ദയ കാണിക്കേണ്ടതാകുന്നു;
അല്ലെങ്കിൽ അവൻ സർവ്വശക്തനായ ദൈവത്തിന്റെ ഭയം ത്യജിക്കും.
15 എന്റെ സഹോദരന്മാർ ഒരു തോടുപോലെ എന്നെ ചതിച്ചു;
വറ്റിപ്പോകുന്ന തോടുകളുടെ ശാഖപോലെ തന്നെ.
16 നീർക്കട്ടകൊണ്ട് അവ കലങ്ങിപ്പോകുന്നു;
ഹിമം അവയിൽ ഉരുകി കാണാതെപോകുന്നു.
17 ചൂടുപിടിക്കുന്നേരം അവ വറ്റിപ്പോകുന്നു;
ഉഷ്ണം ആകുമ്പോൾ അവ അവിടെനിന്ന് പൊയ്പോകുന്നു.
18 കച്ചവടസംഘങ്ങൾ വഴി വിട്ടുതിരിഞ്ഞു ചെല്ലുന്നു;
അവ മരുഭൂമിയിൽ ചെന്ന് നശിച്ചുപോകുന്നു.
19 തേമയുടെ കച്ചവടസംഘങ്ങൾ തിരിഞ്ഞുനോക്കുന്നു;
ശെബയുടെ യാത്രാഗണം അവക്കായി പ്രതീക്ഷിക്കുന്നു.
20 പ്രതീക്ഷിച്ചതുകൊണ്ട് അവർ ലജ്ജിക്കുന്നു;
അവിടംവരെ ചെന്ന് നാണിച്ചു പോകുന്നു.
21 നിങ്ങളും ഇപ്പോൾ അതുപോലെ ആയി
വിപത്ത് കണ്ടിട്ട് നിങ്ങൾ പേടിക്കുന്നു.
22 എനിയ്ക്ക് കൊണ്ടുവന്നു തരുവിൻ;
നിങ്ങളുടെ സമ്പത്തിൽനിന്ന് എനിക്കുവേണ്ടി കൈക്കൂലി കൊടുക്കുവിൻ;
23 വൈരിയുടെ കയ്യിൽനിന്ന് എന്നെ വിടുവിക്കുവിൻ;
നിഷ്ഠൂരന്മാരുടെ കയ്യിൽനിന്ന് എന്നെ
വീണ്ടെടുക്കുവിൻ എന്നിങ്ങനെ ഞാൻ പറഞ്ഞിട്ടുണ്ടോ?
24 എന്നെ ഉപദേശിക്കുവിൻ; ഞാൻ മിണ്ടാതെയിരിക്കാം;
ഏതിൽ തെറ്റിപ്പോയെന്ന് എനിയ്ക്ക് ബോധം വരുത്തുവിൻ.
25 നേരുള്ള വാക്കുകൾക്ക് എത്ര ബലം!
നിങ്ങളുടെ ശാസനയ്ക്കോ എന്ത് ഫലം?
26 വാക്കുകളെ ആക്ഷേപിക്കുവാൻ വിചാരിക്കുന്നുവോ?
ആശയറ്റവന്റെ വാക്കുകൾ കാറ്റിന് തുല്യമത്രേ.
27 അനാഥന് നിങ്ങൾ ചീട്ടിടുന്നു;
സ്നേഹിതനെക്കൊണ്ട് കച്ചവടം ചെയ്യുന്നു.
28 ഇപ്പോൾ ദയചെയ്ത് എന്നെ ഒന്ന് നോക്കുവിൻ;
ഞാൻ നിങ്ങളുടെ മുഖത്തു നോക്കി ഭോഷ്കുപറയുമോ?
29 ഒന്നുകൂടി നോക്കുവിൻ† ഒന്നുകൂടി നോക്കുവിൻ 1. ഇവിടെ ഇയ്യോബ് തന്റെ മൂന്നു സ്നേഹിതന്മാരെ മടക്കി വിളിക്കുന്നു. ഒന്ന് കൂടി നോക്കുവിന്‍ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് തീരുമാനത്തില്‍ അയവ് വരുത്തുക, ഒന്നുകൂടി ആലോചിക്കുക എന്നെല്ലാമാണ് ; നീതികേട് ഭവിക്കരുത്.
ഒന്നുകൂടെ നോക്കുവിൻ; എന്റെ കാര്യം നീതിയുള്ളത് തന്നേ.
30 എന്റെ നാവിൽ അനീതിയുണ്ടോ?
എന്റെ വായ് അനർത്ഥം തിരിച്ചറിയുകയില്ലയോ?