മലാഖി
ഗ്രന്ഥകര്‍ത്താവ്
1:1 പ്രകാരം മലാഖി പ്രവാചകനാണ് ഈ പുസ്തകത്തിന്റെ ഗ്രന്ഥകർത്താവ് എബ്രായ ഭാഷയിൽ ഈ പേരിന് “സന്ദേശവാഹകൻ” എന്നർത്ഥമുണ്ട് അതായത് ദൈവ തന്റെ ജനത്തോട് സന്ദേശം അറിയിക്കുവാൻ പ്രവാചകനെ തിരഞ്ഞെടുത്തു മലാഖി പ്രവാചകൻ എന്ന ദൂതന്‍ സന്ദേശം നമുക്ക് നൽകി അതുപോലെ ഭാവിയിൽ ദൈവം മറ്റൊരു ദൂതനെ അയക്കും മഹാനായ ഏലിയാ പ്രവാചകന്‍ കര്‍ത്താവിന്റെ ദിവസത്തിനു മുന്‍പ് വെളിപ്പെടും.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രി. മു. 430 ല്‍.
ബാബിലോൺ പ്രവാസത്തിനു മടങ്ങിവന്നതിനു ശേഷമാണ് ഈ പുസ്തകം എഴുതപ്പെട്ടത്.
സ്വീകര്‍ത്താവ്
യഹൂദ ജനത, എല്ലായിടത്തുമുള്ള ദൈവജനത്തിന് പൊതുവായുള്ള സന്ദേശം.
ഉദ്ദേശം
ദൈവം തന്റെ ജനത്തെ അനുഗ്രഹിക്കും. എന്നാൽ അവൻ അവരുടെ ദുഷ്ടതയെ കണക്കിട്ട് ന്യായവിധി നാളിൽ കുറ്റം വിധിക്കും ആയതിനാൽ ദൈവത്തിന്റെ ഉടമ്പടി പുനസ്ഥാപിക്കപ്പെടേണ്ടതിനു അവരുടെ ദുർമാർഗ്ഗങ്ങളിൽ നിന്ന് മനം തിരിയുവാൻ ജനത്തെ ഉദ്ബോധിപ്പിക്കുകയാണ് ഈ പുസ്തകത്തിന്റെ ലക്ഷ്യം. തന്നിലേക്ക് മടങ്ങിവരുവാൻ മലാഖി പ്രവാചകനിലൂടെ ദൈവം തൻറെ ജനത്തിന് മുന്നറിയിപ്പ് നൽകുന്നു. പഴയ നിയമത്തിലെ അവസാനത്തെ ഈ പുസ്തകം ദൈവനീതിയുടെ ആധികാരികമായ പ്രഖ്യാപനവും മശിഹായിലൂടെ വരുവാന്‍ പോകുന്ന നവോദ്ധാനത്തിന്‍റെ മണിനാദങ്ങൾ ഇസ്രായേലിലെ കർണപുടങ്ങളിൽ ധ്വനിപ്പിച്ചു കൊണ്ട് മലാഖി പ്രവചനം അവസാനിക്കുന്നു.
പ്രമേയം
രീതി വാദം ശാസിക്ക പെടുന്നു
സംക്ഷേപം
1. കര്‍ത്താവിനെ ആദരിക്കുവാൻ പുരോഹിതന്മാരെ പ്രചോദിപ്പിക്കുന്നു — 1:1-2:9
2. വിശ്വസ്തതയുള്ള വരായിരിക്കുവാൻ യഹൂദജനതയെ പ്രചോദിപ്പിക്കുന്നു — 2:10-3:6
3. കർത്താവിങ്കലേക്ക് മടങ്ങിവരുവാൻ യഹൂദയെ പ്രചോദിപ്പിക്കുന്നു — 3:7-4:6
1
പ്രവാചകം; മലാഖിമുഖാന്തരം യിസ്രായേലിനോടുള്ള യഹോവയുടെ അരുളപ്പാട്. “ഞാൻ നിങ്ങളെ സ്നേഹിക്കുന്നു” എന്നു യഹോവ അരുളിച്ചെയ്യുന്നു; എന്നാൽ നിങ്ങൾ: “നീ ഞങ്ങളെ ഏതിനാൽ സ്നേഹിക്കുന്നു?” എന്നു ചോദിക്കുന്നു. “ഏശാവ് യാക്കോബിന്റെ സഹോദരനല്ലയോ; എങ്കിലും ഞാൻ യാക്കോബിനെ സ്നേഹിക്കുന്നു” എന്നു യഹോവയുടെ അരുളപ്പാട്. “എന്നാൽ ഏശാവിനെ ഞാൻ വെറുത്തു* ഏശാവിനെ ഞാൻ വെറുത്തു ഏശാവിനെ ഞാൻ തള്ളിക്കളഞ്ഞു അവന്റെ പർവ്വതങ്ങളെ ശൂന്യമാക്കി അവന്റെ അവകാശത്തെ മരുഭൂമിയിലെ കുറുനരികൾക്കു കൊടുത്തിരിക്കുന്നു”. “ഞങ്ങൾ ഇടിഞ്ഞിരിക്കുന്നു എങ്കിലും ഞങ്ങൾ ശൂന്യസ്ഥലങ്ങളെ വീണ്ടും പണിയും” എന്നു ഏദോമ്യജനം ഏദോമ്യജനം ഏശാവിന്റെ പിന്‍ഗാമികള്‍ പറയുന്നു എങ്കിൽ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അവർ പണിയട്ടെ ഞാൻ ഇടിച്ചുകളയും; അവർക്ക് ദുഷ്ടപ്രദേശം എന്നും യഹോവ സദാകാലം കോപിക്കുന്ന ജനം എന്നും പേര് പറയും. നിങ്ങൾ സ്വന്ത കണ്ണുകൊണ്ട് അത് കാണുകയും ‘യഹോവ യിസ്രായേലിന്റെ അതിരിന് അപ്പുറത്തോളം വലിയവൻ’ എന്നു പറയുകയും ചെയ്യും”.
“മകൻ അപ്പനെയും ദാസൻ യജമാനനെയും ബഹുമാനിക്കേണ്ടതല്ലയൊ. ഞാൻ അപ്പൻ എങ്കിൽ എന്നോടുള്ള ബഹുമാനം എവിടെ? ഞാൻ യജമാനൻ എങ്കിൽ എന്നോടുള്ള ഭക്തി എവിടെ?” എന്നു സൈന്യങ്ങളുടെ യഹോവ, അവിടുത്തെ നാമത്തെ നിന്ദിക്കുന്ന നിന്ദിക്കുന്ന നിസ്സാരമാക്കുക എന്നും അർത്ഥം ഉണ്ട്. പുരോഹിതന്മാരേ, നിങ്ങളോടു ചോദിക്കുന്നു; “അതിന് നിങ്ങൾ: ‘ഏതിനാൽ ഞങ്ങൾ നിന്റെ നാമത്തെ നിന്ദിക്കുന്നു’ എന്നു ചോദിക്കുന്നു”. “നിങ്ങൾ എന്റെ യാഗപീഠത്തിന്മേൽ മലിനഭോജനം അർപ്പിക്കുന്നു. എന്നാൽ നിങ്ങൾ: ‘ഏതിനാൽ ഞങ്ങൾ നിന്നെ മലിനമാക്കുന്നു’ എന്നു ചോദിക്കുന്നു. ‘യഹോവയുടെ മേശ നിന്ദ്യം’ എന്നു നിങ്ങൾ പറയുന്നതിനാൽ തന്നെ. നിങ്ങൾ കണ്ണ് പൊട്ടിയതിനെ യാഗം കഴിക്കുവാൻ കൊണ്ടുവന്നാൽ അത് ദോഷമല്ല; നിങ്ങൾ മുടന്തും ദീനവുമുള്ളതിനെ അർപ്പിച്ചാൽ അതും ദോഷമല്ല; അതിനെ നിന്റെ ദേശാധിപതിക്കു കാഴ്ച വെക്കുക; അവൻ പ്രസാദിക്കുമോ? നിന്നോട് കൃപ തോന്നുമോ?” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. ആകയാൽ ദൈവം നമ്മോടു കൃപ കാണിക്കുവാൻ തക്കവിധം അവനെ പ്രസാദിപ്പിച്ചുകൊള്ളുവിൻ. നിങ്ങൾ ഇതൊക്കെയും ചെയ്തിരിക്കുന്നു; അവനു നിങ്ങളോടു കൃപ തോന്നുമോ? എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. 10 “നിങ്ങൾ എന്റെ യാഗപീഠത്തിന്മേൽ വെറുതെ തീ കത്തിക്കാതിരിക്കേണ്ടതിനു നിങ്ങളിൽ ആരെങ്കിലും വാതിൽ അടച്ചുകളഞ്ഞാൽ കൊള്ളാമായിരുന്നു; എനിക്ക് നിങ്ങളിൽ പ്രസാദമില്ല” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; “നിങ്ങളുടെ കൈയിൽനിന്ന് ഞാൻ വഴിപാട് കൈക്കൊൾകയുമില്ല. 11 സൂര്യന്റെ ഉദയംമുതൽ അസ്തമയംവരെ എന്റെ നാമം ജാതികളുടെ ഇടയിൽ വലിയതാകുന്നു; എല്ലായിടത്തും എന്റെ നാമത്തിന് ധൂപവും നിർമ്മലമായ വഴിപാടും അർപ്പിച്ചുവരുന്നു; എന്റെ നാമം ജനതകളുടെ ഇടയിൽ വലുതാകുന്നുവല്ലോ” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. 12 “നിങ്ങളോ: ‘യഹോവയുടെ മേശ മലിനമായിരിക്കുന്നു; അവന്റെ ഭോജനമായ അതിന്റെ അനുഭവം നിന്ദ്യം ആകുന്നു’ എന്നു പറയുന്നതിനാൽ നിങ്ങൾ എന്റെ നാമത്തെ അശുദ്ധമാക്കുന്നു. 13 ‘എന്തൊരു പ്രയാസം’ എന്നു പറഞ്ഞു നിങ്ങൾ അതിനോട് ചീറുന്നു; എന്നാൽ കടിച്ചുകീറിപ്പോയതിനെയും മുടന്തും ദീനവുമുള്ളതിനെയും നിങ്ങൾ കൊണ്ടുവന്ന് അങ്ങനെ കാഴ്ചവയ്ക്കുന്നു” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; “അതിനെ ഞാൻ നിങ്ങളുടെ കൈയിൽനിന്ന് അംഗീകരിക്കുമോ?” എന്നു യഹോവ അരുളിച്ചെയ്യുന്നു. 14 “എന്നാൽ തന്റെ ആട്ടിൻകൂട്ടത്തിൽ ഒരു ആൺ ഉണ്ടായിരിക്കെ, കർത്താവിന് നേർന്നിട്ട് ഊനമുള്ളതിനെ§ ഊനമുള്ളതിനെ തള്ളയെ എന്ന് മറ്റ് ഭാഷാന്തരത്തിൽ കാണുന്നില്ല. യാഗം കഴിക്കുന്ന വഞ്ചകൻ ശപിക്കപ്പെട്ടവൻ. ഞാൻ മഹാരാജാവല്ലയൊ; എന്റെ നാമം ജനതകളുടെ ഇടയിൽ ഭയങ്കരമായിരിക്കുന്നു” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

*1. 3 ഏശാവിനെ ഞാൻ വെറുത്തു ഏശാവിനെ ഞാൻ തള്ളിക്കളഞ്ഞു

1. 4 ഏദോമ്യജനം ഏശാവിന്റെ പിന്‍ഗാമികള്‍

1. 6 നിന്ദിക്കുന്ന നിസ്സാരമാക്കുക എന്നും അർത്ഥം ഉണ്ട്.

§1. 14 ഊനമുള്ളതിനെ തള്ളയെ എന്ന് മറ്റ് ഭാഷാന്തരത്തിൽ കാണുന്നില്ല.