സങ്കീ.. 134. ആരോഹണഗീതം. അല്ലയോ, രാത്രികാലങ്ങളിൽ യഹോവയുടെ ആലയത്തിൽ നില്ക്കുന്ന യഹോവയുടെ സകല ദാസന്മാരുമേ, യഹോവയെ വാഴ്ത്തുവിൻ. വിശുദ്ധമന്ദിരത്തിലേക്ക് കൈ ഉയർത്തി യഹോവയെ വാഴ്ത്തുവിൻ. ആകാശവും ഭൂമിയും ഉണ്ടാക്കിയ യഹോവ സീയോനിൽനിന്ന് നിന്നെ അനുഗ്രഹിക്കുമാറാകട്ടെ.